Rafael Nadal wins men's US Open title over Kevin Anderson. Nadal overwhelmed Kevin Anderson 6-3, 6-3, 6-4.
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ അട്ടിമറിയോ അദ്ഭുതങ്ങളോ സംഭവിച്ചില്ല. ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ അനായാസം വിജയകിരീടമണിഞ്ഞു. ഫ്‌ളഷിങ് മെഡോസില്‍ നടന്ന കലാശക്കളിയില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ നദാല്‍ നിഷ്പ്രഭനാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4, 6-4